Friday 14 September 2018

എന്താണ് ഈ ഇ-സിം; അറിയേണ്ടതെല്ലാം


ആപ്പിള്‍ ഐഫോണ്‍ ഇറങ്ങിയതോടെ ടെക് ലോകത്ത് ഇ-സിം ചര്‍ച്ചയാകുകയാണ്. ആദ്യമായി ഇരട്ട സിം അനുവദിക്കുന്ന ഐഫോണുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവയിലാണ് ഇരട്ട സിം അനുവദിക്കുന്നത്. എന്നാല്‍ ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ രണ്ടാം സിം ഇ-സിം ആയിരിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചതോടെയാണ് ഇ-സിം ചര്‍ച്ചയായത്. സിമ്മുകള്‍ വലിപ്പം കുറഞ്ഞുവരുന്നത് ടെക് ലോകം കണ്ടിരുന്നു മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം സ്മാര്‍ട്ടാകുന്നു, അതാണ് ഇ-സിം.

എന്താണ് ഇ-സിം

ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട ഭൌതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതക്കുന്നതാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. 

സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.

എന്താണ് ഇവയുടെ നേട്ടം

വിവിധ കണക്ഷനുകള്‍ക്കു വേണ്ടി  സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ് പ്രധാന ഗുണം. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്‍റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്‍റെ പ്രത്യേകതയാണ്.ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്‍റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.

രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. അതിനെല്ലാം പുറമെ, കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

എതോക്കെ ഫോണുകളില്‍ ലഭിക്കും

ആപ്പിളിന്‍റെ പുതിയ മോഡല്‍ ഐഫോണിലും വാച്ചുകളിലും ഇ-സിം ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഇ-സിമ്മിലേക്ക് മാറാന്‍ മുതിരുകയാണ് ടെലികോം കമ്പനികള്‍, ഇന്ത്യയില്‍ ഇ-സര്‍വീസ് നല്‍കുന്നത് റിലയന്‍സ് ജിയോയും  എയര്‍ടെലുമാണ്. അടുത്ത് തന്നെ ഇറങ്ങുന്ന ഗൂഗിളിന്‍റെ പുതിയ പിക്സല്‍ ഫോണുകളിലും ഇ-സിം പ്രതീക്ഷിക്കുന്നു.

കടപ്പാട്: ഏഷ്യാനെറ് വെബ് 

Sunday 24 September 2017

സിക്ലീനറിൽ സുരക്ഷാ വീഴ്ച


പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷ സ്ഥാപനം അവാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറായ സിക്ലീനറില്‍ കടന്നുകൂടിയ മാല്‍വെയര്‍ 20 ലക്ഷം കമ്പ്യൂട്ടറുകളിലെത്തിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ പുറത്തുവിട്ട സിക്ലീനറിന്റെ പുതിയ അപ്‌ഡേറ്റ് സോഫ്റ്റ് വെയറിലാണ് മാല്‍വെയര്‍ കടന്നുകൂടിയത്. അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത എല്ലാ കമ്പ്യൂട്ടറുകളെയും മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടാവും.

കമ്പ്യൂട്ടറിന്റെ പേര്, ഐപി അഡ്രസ്, ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍, ആക്റ്റീവ് സോഫ്റ്റ്‌വെയറുകള്‍, തുടങ്ങി സാങ്കേതികമായ വിവരങ്ങളാണ് മാല്‍വെയര്‍ അമേരിക്കയിലെ സെര്‍വറുകളിലേക്ക് ചോര്‍ത്തുന്നത്. മറ്റ് വിവരങ്ങളൊന്നും ചോര്‍ത്തപ്പെടുന്നില്ലെന്നാണ് സി ക്ലീനര്‍ ഡെവലപ്പര്‍മാരായ പിരിഫോം പറയുന്നത്.

സിസ്‌കോ ടാലോസ് ഇന്റലിജന്‍സ് റിസര്‍ച്ച് ടീം ആണ് ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്. സെപ്റ്റംബര്‍ 13ന് പിരിഫോമിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതേസമയം മാല്‍വെയര്‍ എങ്ങനെ സോഫ്റ്റ് വെയറില്‍ കടന്നുകൂടിയെന്നും ആരാണ് അതിന് പിന്നിലെന്നും പിരിഫോം ഇതുവരെ വെളിപ്പെടുത്തിയില്ല.

ട്രസ്റ്റഡ് സോഫ്റ്റ് വെയറുകളുടെ ഡൗണ്‍ലോഡുകളില്‍ കടന്നുകൂടി ഉപകരണങ്ങളെ ആക്രമിക്കുന്ന രീതി ഇപ്പോള്‍ സാധാരണമാണ്. സപ്ലൈ ചെയ്ന്‍ അറ്റാക്ക് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. സോഫ്റ്റ് വെയറുകളിലുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയെയാണ് സൈബര്‍ അക്രമികള്‍ ചൂഷണം ചെയ്യുന്നത്.

(MB4tech)

Saturday 10 June 2017

അത്യുഗ്രന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5 ഇന്ത്യയിലേക്ക്


വണ്‍പ്ലസ് 5 ന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സന്തോഷിപ്പിച്ച് ഇതാ ഒരു പുതിയ വാര്‍ത്ത. വണ്‍പ്ലസ് 5 വിപണിയിലെത്തുന്നു. ജൂണ്‍ 20 നാണ് ഈ ഫ്ലാഗ്ഷിപ്  കില്ലര്‍ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നക്കത്. കമ്പനിയുടെ ഔദ്യോഗിക മേഖലയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വണ്‍പ്ലസ് 5ന്റെ വില 32,999 രൂപയായിരിക്കും.

രണ്ടു വേരിയന്റുകളിലായാണ് വണ്‍പ്ലസ് 5 ഇന്ത്യയിലെത്തുന്നത്. 6 GB RAM/64GB വേരിയന്റിന് 32,999 രൂപയും 8 GB RAM/128GB വേരിയന്റിന് 37,999 രൂപയുമാണ് വില. ഏറ്റവും പുതിയ പ്രോസസര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 ആണ് ഫ്ഌഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് വണ്‍പ്ലസ് 5.

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ടീഇ യുടെ സഹായത്തോടെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും മികച്ച ബാറ്ററി ലൈഫും സാധ്യമാകുമെന്നാണ് വണ്‍പ്ലസ് വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ഇതേ പ്രോസസര്‍ ഉപയോഗിക്കുന്ന അഞ്ച് സ്മാര്‍ട്ട് ഫോണുകളാണ് ലോകത്തുള്ളത്. സാംസങ് ഗ്യാലക്‌സി ട8, സാംസങ്് ഗ്യാലക്‌സി ട8 പ്ലസ്, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം, ഷവോമി മി 6, ഷാര്‍പ്പ് അക്വാസ് ആര്‍ എന്നിവയാണവ.

ഷവോമി മി6, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമീയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ടെക്്‌ലോകം പ്രതീക്ഷിക്കുന്നത്. ഇവയ്‌ക്കെല്ലാം മുന്നേ ആദ്യമെത്തുന്ന ഫോണ്‍ വണ്‍ പ്ലസ് ആണെങ്കില്‍ വിപണി കീഴടക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിക്കുമെന്ന് മൊബൈല്‍ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു.



***********


Copyright 2010 @ Keve Tech News