Monday 3 January 2011

Splashtop - ഇന്‍സ്റ്റന്റ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസ്റ്റം



ഇന്‍സ്റ്റന്റ് മണി, ഇന്‍സ്റ്റന്റ് ഫുഡ് തുടങ്ങി ലോകമെമ്പാടും കാര്യങ്ങള്‍ ഇന്‍സ്റ്റന്റിലേക്ക് നീങ്ങുമ്പോള്‍ അക്കൂട്ടത്തിലേക്കിതാ ഒരു ഇന്‍സ്റ്റന്റ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസ്റ്റവും- സ്​പ് ളാഷ്‌ടോപ്പ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസറ്റം (Splashtop Instant OS).

ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഓണ്‍ ചെയ്ത് ബൂട്ട് ചെയ്തശേഷം ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത നെറ്റിലേക്ക് പ്രവേശിക്കാന്‍ എടുക്കുന്ന സമയം പലര്‍ക്കും അലോസരമായി തോന്നാറുണ്ട്. കാരണം ഇന്റര്‍നെറ്റ് നോക്കാന്‍ മാത്രം എന്തിന് ഇത്രയും പ്രവര്‍ത്തനം ചെയ്യണം എന്നാണ് ഇരുടെ നിലപാട്.

ക്ഷമയില്ലാത്ത തലമുറയെ തൃപ്തിപ്പെടുത്തുന്നതാണ് ബ്രൗസര്‍ അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓണ്‍ലൈനിലേക്കെത്താന്‍ ഈ ബ്രൗസര്‍ യൂസറെ സഹായിക്കും. 2007-ല്‍ രംഗത്തെത്തിയ ഈ ബ്രൗസര്‍ ഇതിനകം മൂന്നു കോടിയോളം കമ്പ്യൂട്ടറുകളില്‍ എത്തിക്കഴിഞ്ഞു.

Acer, ASUS, Dell, HP, Lenovo, LG തുടങ്ങിയ കമ്പനികളും നേരത്തെ മുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതുവരെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ നേരിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതിനുള്ള ബീറ്റാപതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. http://os.splashtop.com/ എന്ന സൈറ്റില്‍ നിന്ന് ഈ ബീറ്റാപതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഇത് ഇന്‍സ്റ്റാല്‍ ചെയ്തുകഴിഞ്ഞാല്‍, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ആദ്യം തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലോഡ് ആവുന്നത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഏറ്റവും ചുരുങ്ങിയ പ്രവര്‍ത്തികളേ വേണ്ടൂ എന്നതിനാലാണ് ഇത്രയും വേഗം കഴിയുന്നത്.

പവര്‍ സ്വിച്ച് അമര്‍ത്തി നിമിഷങ്ങള്‍ക്കകം തന്നെ സ്​പ് ളാഷ്‌ടോപ്പിന്റെ ബ്രൗസര്‍ നിങ്ങള്‍ക്ക് മുമ്പില്‍ തെളിയും. ബിങ് (Bing) സെര്‍ച്ച് പേജായിരിക്കും ഹോംപേജായി തന്നെ ലഭിക്കുക. ക്രോം ബ്രൗസര്‍ പോലെത്തന്നെ നേരത്തെ ഉപയോഗിച്ച പേജുകളുടെ ചെറിയ ഐക്കണുകള്‍ ആദ്യപേജില്‍ കാണാം. പേജുകളെ ടാബുകളായി അടുക്കിവെക്കുകയും ചെയ്യാം.

തുടര്‍ന്ന് വിന്‍ഡോസിലേക്ക് പ്രവേശിക്കണമെങ്കില്‍ ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ മാത്രം മതി. ഉടന്‍ തന്നെ വിന്‍ഡോസ് ലോഡ് ചെയ്തുവരികയും സാധാരണ പോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യാം. അടുത്ത ബൂട്ടിങ് സമയത്തു മാത്രമേ വീണ്ടും സ്​പ് ളാഷ്‌ടോപ്പ് ലഭിക്കുകയുള്ളൂ.

സ്​പ്ലാഷ്‌ടോപ്പ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ്. മറ്റു ഉപയോഗങ്ങളൊന്നും ഇല്ല. അതിനാല്‍ തന്നെ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെ മാത്രമേ ഇതിന് പ്രവര്‍ത്തിക്കാനാവൂ.

മറ്റേതെങ്കിലും സോഫ്ട്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുപോലെ തന്നെ വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ് സ്​പ്ലാഷ്‌ടോപ്പും. ഇന്‍സ്റ്റളേഷന്‍ സമയത്തുതന്നെ കമ്പ്യൂട്ടറില്‍ നിന്ന് ആവശ്യമായ വിവരങ്ങളും മറ്റു ബ്രൗസറുകളുടെ ബുക്മാര്‍ക്കുകളും ഇവന്‍ ചോര്‍ത്തിയെടുത്തിരിക്കും. കൂടാതെ വൈഫൈ അടക്കമുള്ള കണക്ഷന്‍ മാര്‍ഗ്ഗങ്ങളും നോക്കിവെക്കും. അതിനാല്‍ ഓണ്‍ ചെയ്യുന്ന സമയം തന്നെ ഇതുവഴി ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അഡോബ ഫ് ളാഷ് പ്ലെയറും അടങ്ങിയതാണ് പുതിയ പതിപ്പ്.



-ഷെരീഫ് വെണ്ണക്കോട്‌(MB4Tech)

1 comment:

  1. This one supporting few devices only - Anil

    Here is a list of currently supported devices.*
    • HP Mini 110
    • Compaq Mini CQ10
    • HP Mini 210
    • HP Pavilion dm4
    • HP Pavilion dv4
    • HP Pavilion dv5
    • HP Pavilion dv6
    • HP Pavilion dv7

    UPDATE: A new beta of Splashtop OS has just been released to allow installation on a much broader range of devices and platforms. If your device is not one of the currently supported platforms listed above, you can still install and try Splashtop OS beta – you will be given a pre-boot menu with the option to launch Windows (default) or Splashtop OS. There are some known issues with screen resolutions and wifi support on some platforms tested. We encourage you to try it and share your experience via our support forum.

    ReplyDelete

Copyright 2010 @ Keve Tech News