Monday 27 June 2016

വാട്‌സാപ്പിലെ പുതിയ എട്ട് ടിപ്സ്


സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം വാട്‌സാപ്പ് എന്ന വാക്ക് സുപരിചിതമാണ്. ഉപഭോക്താക്കള്‍ കൂടിയതോടെ വാട്‌സാപ്പ് ഇടക്കിടെ നിരവധി പുതിയ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ മിക്കതും തുടക്കകാരയ ഉപഭോക്താക്കള്‍ അറിയില്ല.

നിങ്ങള്‍ വായിച്ചു എന്ന് സുഹൃത്തുക്കളെ അറിയിക്കാതെ വാട്സാപ്പ് സന്ദേശങ്ങള്‍ തുറക്കാനാകുമെന്നത് ചെറിയ ഫീച്ചറാണ്. എന്നാല്‍ ഇത് അറിയാത്തവരുമുണ്ട്. നിരന്തരം ശല്യമാകുന്ന ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗം. ഇനി അയച്ച മെസേജ് വായിച്ചത് സമയം സഹിതം അറിയാനും വഴി. ഇത്തരം ഒരുകൂട്ടം ചെറിയ ചെറിയ രഹസ്യ ഫീച്ചറുകള്‍ വാട്സാപ്പിലുണ്ട്.

1. വാട്സാപ്പ് സന്ദേശം അയച്ച ആളെ അറിയിക്കാതെ തുറക്കല്‍ : ഈ സേവനം ഉപയോഗപ്പെടുത്താന്‍ ഫോണ്‍ ഏറോപ്ലൈന്‍ മോഡിലേക്കാക്കിയ ശേഷം വാട്സാപ്പ് തുറന്നാല്‍ മതി. വാട്സാപ്പ് സന്ദേശം തുറന്ന് നോക്കുകയും ചെയ്യാം. ഇക്കാര്യം അയച്ചയാള്‍ അറിയുകയുമില്ല. വാട്സാപ്പിലെ വായിച്ചുവെന്ന് കാണിക്കുന്ന ഇരട്ടശരി ചിഹ്നം ഇങ്ങനെ നോക്കിയാല്‍ തെളിയില്ല. ഏറോപ്ലൈന്‍ മോഡിലാക്കിയാല്‍ മൊബൈലുകള്‍ വൈഫൈയും മൊബൈല്‍ സിഗ്‌നലുകളും കട്ടു ചെയ്യുന്നതിനാലാണ് ഇത് സാങ്കേതികമായി സാധ്യമാകുന്നത്. വാട്സാപ്പില്‍ നിന്ന് പുറത്തു കടന്ന ശേഷം മാത്രം ഏറോപ്ലൈന്‍ മോഡ് ഓഫാക്കുക.

2. ശല്യം ചെയ്യുന്ന ഗ്രൂപ്പുകള്‍: താത്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍ നിന്നുള്ള സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകള്‍ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടാകാറുണ്ട്. ഇത് മറികടക്കാന്‍ വഴിയുണ്ട്. ഗ്രൂപ്പ് ഇന്‍ഫൊയില്‍ പോയശേഷം മ്യൂട്ട് എന്ന ഓപ്ഷന്‍ അമര്‍ത്തിയാല്‍ മതി. എട്ട് മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ ഗ്രൂപ്പില്‍ നിന്നുള്ള സന്ദേശങ്ങളുടെ നോട്ടിഫിക്കേഷന്‍ നിര്‍ത്താന്‍ ഇതിനാകും.

3. ഷോട്കട്ട് മൊബൈല്‍ ഡെസ്‌ക്ടോപില്‍: ചാറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ മൊബൈലിന്റെ ഡെസ്‌ക്ടോപ്പിലെത്തിക്കാന്‍ മാര്‍ഗമുണ്ട്. ചാറ്റില്‍ അമര്‍ത്തിപ്പിടിക്കുമ്പോള്‍ വരുന്ന പോപ് അപ് വിന്‍ഡോയിലോ സെറ്റിംഗ്സിനുള്ള ഓപ്ഷന്‍ ഞെക്കുമ്പോഴുള്ള വിന്‍ഡോയിലോ ആഡ് കോണ്‍വര്‍സേഷന്‍ ഷോട്കട്ട് എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ചാറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നയാളുടെ ഷോട്കട്ട് മൊബൈല്‍ ഡെസ്‌ക്ടോപിലെത്തും. വിന്‍ഡോസ് ഫോണുകളില്‍ പിന്‍ ടു സ്റ്റാര്‍ട്ട് എന്ന ഓപ്ഷനാണെന്ന് മാത്രം.

4. പബ്ലിക് മെസേജുകള്‍ പ്രൈവറ്റായി അയക്കാം: പബ്ലിക് മെസേജുകള്‍ പ്രൈവറ്റായി അയക്കാന്‍ വാട്സാപ്പില്‍ സാധ്യമാണ്. വാട്സാപ്പ് സെറ്റിങ്‌സില്‍ പോയി ബ്രോഡ്കാസ്റ്റ് ലിസ്റ്റെടുക്കുക. ഇതില്‍ നിങ്ങള്‍ മെസേജ് അയക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്ട്സ് കൂട്ടിച്ചേര്‍ക്കാം. ഇതിന്ശേഷം സാധാരണപോലെ മെസേജ് അയച്ചാല്‍ മതി.


5. അയച്ച മെസേജ് എപ്പോഴാണ് വായിച്ചതെന്ന് അറിയാന്‍: ഇനി നിങ്ങള്‍ അയച്ച മെസേജ് എപ്പോഴാണ് വായിച്ചതെന്നും ഗ്രൂപ്പിലാണെങ്കില്‍ ആരെല്ലാം എപ്പോഴെല്ലാം വായിച്ചെന്നും അറിയാന്‍ മാര്‍ഗമുണ്ട്. നിങ്ങള്‍ അയച്ച മെസേജ് അമര്‍ത്തിപ്പിടിച്ചാല്‍ വരുന്ന ഇന്‍ഫോ ഓപ്ഷനില്‍ പോയാല്‍ മതി. ആരെല്ലാം നിങ്ങളുടെ മെസേജ് വായിച്ചെന്ന് സമയം സഹിതം അറിയാനാകും.

6. വ്യക്തി വിവരങ്ങള്‍ നിയന്ത്രിക്കാം: വാട്‌സാപ്പിലെ വ്യക്തി വിവരങ്ങള്‍ നിയന്ത്രിക്കുന്നതിനായി Settings> Accoutnt privacy/change last seen>profile photo>status to my account ചെയ്യുക.
7. ടെക്സ്റ്റ് ബോള്‍ഡ്, ഇറ്റാലിക്‌സ്: മെസേജുകള്‍ അയക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ചില ടെക്സ്റ്റ് ബോള്‍ഡ്, ഇറ്റാലിക്‌സ് വേണ്ടിവരും. ഇതിനായി ബോള്‍ഡിന് *bold* എന്നും ഇറ്റാലിക്‌സിന് _italics_ എന്നും ടൈപ്പ് ചെയ്യുക.

8. വിഡിയോ, ഫോട്ടോ താനേ ഡൗണ്‍ലോഡാകുന്നത് തടയാം: വാട്‌സാപ്പ് വഴി അയയ്ക്കുന്ന വിഡിയോകളും ഫോട്ടോകളും ഫോണില്‍ ഓട്ടോമറ്റിക്കായി സേവാകുന്നത് ഒഴിവാക്കാന്‍ Settings> Chats> turn off save incoming media എന്ന് ചെയ്യുക.



No comments:

Post a Comment

Copyright 2010 @ Keve Tech News