Saturday 10 June 2017

അത്യുഗ്രന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5 ഇന്ത്യയിലേക്ക്


വണ്‍പ്ലസ് 5 ന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സന്തോഷിപ്പിച്ച് ഇതാ ഒരു പുതിയ വാര്‍ത്ത. വണ്‍പ്ലസ് 5 വിപണിയിലെത്തുന്നു. ജൂണ്‍ 20 നാണ് ഈ ഫ്ലാഗ്ഷിപ്  കില്ലര്‍ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നക്കത്. കമ്പനിയുടെ ഔദ്യോഗിക മേഖലയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വണ്‍പ്ലസ് 5ന്റെ വില 32,999 രൂപയായിരിക്കും.

രണ്ടു വേരിയന്റുകളിലായാണ് വണ്‍പ്ലസ് 5 ഇന്ത്യയിലെത്തുന്നത്. 6 GB RAM/64GB വേരിയന്റിന് 32,999 രൂപയും 8 GB RAM/128GB വേരിയന്റിന് 37,999 രൂപയുമാണ് വില. ഏറ്റവും പുതിയ പ്രോസസര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 ആണ് ഫ്ഌഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് വണ്‍പ്ലസ് 5.

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ടീഇ യുടെ സഹായത്തോടെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും മികച്ച ബാറ്ററി ലൈഫും സാധ്യമാകുമെന്നാണ് വണ്‍പ്ലസ് വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ഇതേ പ്രോസസര്‍ ഉപയോഗിക്കുന്ന അഞ്ച് സ്മാര്‍ട്ട് ഫോണുകളാണ് ലോകത്തുള്ളത്. സാംസങ് ഗ്യാലക്‌സി ട8, സാംസങ്് ഗ്യാലക്‌സി ട8 പ്ലസ്, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം, ഷവോമി മി 6, ഷാര്‍പ്പ് അക്വാസ് ആര്‍ എന്നിവയാണവ.

ഷവോമി മി6, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമീയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ടെക്്‌ലോകം പ്രതീക്ഷിക്കുന്നത്. ഇവയ്‌ക്കെല്ലാം മുന്നേ ആദ്യമെത്തുന്ന ഫോണ്‍ വണ്‍ പ്ലസ് ആണെങ്കില്‍ വിപണി കീഴടക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിക്കുമെന്ന് മൊബൈല്‍ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു.



***********


No comments:

Post a Comment

Copyright 2010 @ Keve Tech News