Friday 14 September 2018

എന്താണ് ഈ ഇ-സിം; അറിയേണ്ടതെല്ലാം


ആപ്പിള്‍ ഐഫോണ്‍ ഇറങ്ങിയതോടെ ടെക് ലോകത്ത് ഇ-സിം ചര്‍ച്ചയാകുകയാണ്. ആദ്യമായി ഇരട്ട സിം അനുവദിക്കുന്ന ഐഫോണുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവയിലാണ് ഇരട്ട സിം അനുവദിക്കുന്നത്. എന്നാല്‍ ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ രണ്ടാം സിം ഇ-സിം ആയിരിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചതോടെയാണ് ഇ-സിം ചര്‍ച്ചയായത്. സിമ്മുകള്‍ വലിപ്പം കുറഞ്ഞുവരുന്നത് ടെക് ലോകം കണ്ടിരുന്നു മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം സ്മാര്‍ട്ടാകുന്നു, അതാണ് ഇ-സിം.

എന്താണ് ഇ-സിം

ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട ഭൌതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതക്കുന്നതാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. 

സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.

എന്താണ് ഇവയുടെ നേട്ടം

വിവിധ കണക്ഷനുകള്‍ക്കു വേണ്ടി  സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ് പ്രധാന ഗുണം. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്‍റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്‍റെ പ്രത്യേകതയാണ്.ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്‍റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.

രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. അതിനെല്ലാം പുറമെ, കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

എതോക്കെ ഫോണുകളില്‍ ലഭിക്കും

ആപ്പിളിന്‍റെ പുതിയ മോഡല്‍ ഐഫോണിലും വാച്ചുകളിലും ഇ-സിം ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഇ-സിമ്മിലേക്ക് മാറാന്‍ മുതിരുകയാണ് ടെലികോം കമ്പനികള്‍, ഇന്ത്യയില്‍ ഇ-സര്‍വീസ് നല്‍കുന്നത് റിലയന്‍സ് ജിയോയും  എയര്‍ടെലുമാണ്. അടുത്ത് തന്നെ ഇറങ്ങുന്ന ഗൂഗിളിന്‍റെ പുതിയ പിക്സല്‍ ഫോണുകളിലും ഇ-സിം പ്രതീക്ഷിക്കുന്നു.

കടപ്പാട്: ഏഷ്യാനെറ് വെബ് 

No comments:

Post a Comment

Copyright 2010 @ Keve Tech News