|
സുഹൃത്തുക്കള്‍ക്കിടയില്‍ സ്വകാര്യഫോട്ടോകള്‍ എളുപ്പത്തില്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ആപ്പ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. 'മൊമന്റ്‌സ്' എന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.
ഫോട്ടോകളിലെ മുഖം തിരിച്ചറിയുന്ന വിദ്യ ( facial recognition ) ഉപയോഗിച്ചാണ് 'മൊമന്റ്‌സ്' ( Moments ) പ്രവര്‍ത്തിക്കുക.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഗാലറി സ്‌കാന്‍ ചെയ്യുകയാണ് ഈ ആപ്പ് ചെയ്യുക. ഫെയ്‌സ്ബുക്ക് ഫ്രണ്ടുകളുടെ മുഖങ്ങളേതെങ്കിലും ഗാലറിയിലെ ഫോട്ടോകളിലുണ്ടെങ്കില്‍ അത് ആപ്പ് തിരിച്ചറിയും. ഫോട്ടോകള്‍ ആ സുഹൃത്തുക്കളുമായി സ്വകാര്യമായി പങ്കിടാവുന്നതാണെന്ന് നിങ്ങളെ ആപ്പ് അറിയിക്കും.
ഒരു ചടങ്ങില്‍ നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുന്ന കാര്യം പരിഗണിക്കുക. നിങ്ങളെല്ലാവരും സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകള്‍ സ്വന്തം ഫോണുകളില്‍ എടുത്തിട്ടുണ്ടാകും. 'മൊമന്റസ് ആപ്പ്' ഉപയോഗിച്ച് ആ ഫോട്ടോകള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അനായാസം പങ്കിടാം.
നിങ്ങള്‍ക്കും സുഹൃത്തിനും കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ കണക്കിന് സ്വകാര്യ ആല്‍ബമായിട്ടാകും ഫോട്ടോകള്‍ സേവ് ചെയ്യപ്പെടുക.
ഒന്നിലേറെ സുഹൃത്തുക്കളുടെ മുഖങ്ങള്‍ മൊമന്റ്‌സ് തിരിച്ചറിയുകയാണെങ്കില്‍, ആ ഗ്രൂപ്പില്‍ തന്നെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനും കഴിയും.
(Via: Mb4Tech)
Download from Apk Mirror
No comments:
Post a Comment