Friday 15 January 2016

റേറ്റിങ്ങിൽ വണ്‍ പ്ലസ് ടൂ ബഹുദൂരം മുന്നിൽ


ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസില്‍ നിന്നുള്ള 'വണ്‍ പ്ലസ് ടൂ' കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിലെ വില്‍പന പ്രഖ്യാപിച്ചത്. അന്നു മുതൽ വിപണിയിലെ തരംഗമാണ് വണ്‍ പ്ലസ് ടൂ. ഇന്ത്യൻ കമ്പനികളുടെ ഹാൻഡ്സെറ്റുകളെ പോലും ബഹുദൂരം പിന്നിലാക്കി വണ്‍ പ്ലസ് ടൂ കുതിക്കുകയാണ്. ഓഗസ്റ്റ് 11 മുതലാണ് വണ്‍ പ്ലസ് ടൂ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയ്. 16 ജി ബി, 64 ജിബി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ഫോണ്‍ വിപണിയിലെത്തിയത്.

ഫുള്‍ എച്ച്ഡി 5.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയോട് കൂടിയ വണ്‍ പ്ലസ് ടൂ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1 അധിഷ്ഠിതമായ ഓക്സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് താഴെയായി ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തന്നെ ഏറ്റവും വേഗതകൂടിയ പ്രോസസറാണ് വണ്‍ പ്ലസ്‌ടൂവിലുള്ളത്. 64 ബിറ്റ് ക്വാള്‍ക്വാം സ്നാപ്പ് ഡ്രാഗണ്‍ 810 പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന് ലേസര്‍ ആട്ടോഫോക്കസ്, ഇരട്ട എല്‍.ഇ.ഡി ഫ്ലാഷ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷ‍ന്‍ എന്നീ സംവിധാനങ്ങളോട് കൂടിയ 13എം.പി പ്രധാന ക്യാമറയാണുള്ളത്. 1/2.0 അപേര്‍ച്ചര്‍ വരെ നല്‍കുന്ന ക്യാമറ മിഴിവേറിയ ചിത്രങ്ങള്‍ നല്‍കും. സെല്‍ഫി പ്രേമികള്‍ക്കായി 5 എം.പി മുന്‍ക്യാമറയും ഫോണിലുണ്ട്.

റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് മോട്ടോ ജിയാണ്. മോട്ടറോളയില്‍ നിന്നുള്ള എക്കാലത്തെയും മികച്ച ഫോണുകളിലൊന്നാണ് മോട്ടോ- ജി (തേഡ് ജനറേഷന്‍). 4ജി എല്‍ടിഇ സൗകര്യമുള്ള ഫോണിന്റെ ഡിസ്‌പ്ലേക്ക് 5 ഇഞ്ചാണ് വലിപ്പം. മോട്ടോറോളയുടെ മൊബൈൽ വിപണിയിലേക്കുള്ള തിരിച്ചു വരവിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയ മികച്ച പ്രതികരണത്തിന്റെ നന്ദിസൂചകമായി ലോകത്ത് ആദ്യമായി ഇന്ത്യന്‍ വിപണിയിലാണ് മോട്ടോ -ജി തേഡ് ജനറേഷന്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങിയത്.

പ്രധാനമായും രണ്ട് വകഭേദങ്ങളിലാണ് മോട്ടോ- ജിയുടെ മൂന്നാം വരവ്. 1 ജിബി റാമും 8 ജിബി ആന്തരിക സംരഭണ ശേഷിയുമുള്ള ഇനവും 2 ജിബി റാമും 16 ജിബി ഇന്റേണ്‍ സ്റ്റോറേജുമുള്ള മറ്റൊന്നും. ഇവയില്‍ 1 ജിബി റാം മോഡലിന് 11,999 രൂപയും 2 ജി ബിക്ക് 12,999 രൂപയുമാണ് വില.

720 x 1280 പിക്സൽ റെസല്യൂഷന്‍ നല്‍കുന്ന അഞ്ച് ഇഞ്ച് ഇന്‍പ്ലേന്‍ സ്വിച്ചിംഗ് (ഐപിഎസ്) ഡിസ്പ്ലേയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 3 സംരക്ഷണമേകും. ഇരട്ട സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു സിമ്മുകളിലും 4 ജി സൗകര്യം ലഭിക്കും എന്നത് പ്രത്യേകതയാണ്. 64 ബിറ്റ് ക്വാഡ് കോര്‍ സ്റ്റാപ് ഡ്രാഗണ്‍ 410 പ്രോസസര്‍ കരുത്തേകുന്ന ഈ ഫോണിന് സ്റ്റോറേജ് വര്‍ദ്ധിപ്പിക്കുന്നതിനായി മൈക്രോ എസ്ഡി സൗകര്യവുമുണ്ട്.

ആന്‍ഡ്രോയ്‍ഡ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മോട്ടോറോള ഫോണുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്തിരിക്കുന്ന വാനില വെര്‍ഷനിലാണ് മോട്ടോ-ജി തേഡ് ജനറേഷന്‍ പ്രവര്‍ത്തിക്കുന്നത്.

No comments:

Post a Comment

Copyright 2010 @ Keve Tech News