നിങ്ങളുടെ മനസ് വായിക്കുന്ന ‘ഭൂതം’ അകിനാറ്റര്‍
ഇനി നിങ്ങള്‍ക്കും അശ്വമേധം നടത്താം, ജി.എസ് പ്രദീപിനെപോലെ. ഫ്രഞ്ച് ഐ.ടി കമ്പനിയായ elokence.com എന്ന സ്ഥാപനമാണ് അകിനാറ്ററിന്റെ (http://en.akinator.com/) സൃഷ്ടാക്കള്‍. സൈബര്‍ ലോകത്തും, മൊബൈല്‍ ഫോണ്‍ രംഗത്തും അന്താരാഷ്ട്ര സെലിബ്രിറ്റിയായ അകിനാറ്റര്‍ 2007 ലാണ് ഇന്റര്‍നെറ്റ് ലോകത്ത് ജനിക്കുന്നത്.
എന്താണ് അകിനാറ്റര്‍
ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിങ്ങള്‍ മനസില്‍ ഒരു വ്യക്തിയെയോ കാര്‍ട്ടൂണ്‍ കഥാപാത്രത്തെയോ എന്തിന് നിങ്ങളെ തന്നെ ഓര്‍ക്കുക. യെസ്, നോ ചോദ്യങ്ങളിലൂടെ അകിനാറ്റര്‍ നിങ്ങളുടെ മനസ് വായിക്കും, നിങ്ങള്‍ മനസില്‍ കരുതിയ എന്താണോ അതിനെ ഏതാനും ചോദ്യങ്ങളിലൂടെ കണ്ടുപിടിക്കും. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ വെബ് പതിപ്പ് എന്നു വേണമെങ്കില്‍ അകിനാറ്ററിനെ വിശേഷിപ്പിക്കാം.
അകിനാറ്റര്‍ (akinator) കളിക്കാം
അകിനാട്ടര്‍ (http://en.akinator.com/) എന്ന വെബ്‍സൈറ്റ് തുറക്കുക, മുകളിലെ ടാസ്‌ക് ബാറിലുള്ള പ്ലേ ബട്ടനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഏതെങ്കിലും പ്രശസ്ത വ്യക്തിയെ, ഉദാഹരണത്തിന് രാഷ്ട്രീയക്കാരനോ, സിനിമക്കാരനോ, കായികതാരമോ, കാര്‍ട്ടൂണ്‍ കഥാപത്രങ്ങളോ എന്തുമാക്കട്ടെ മനസില്‍ കരുത്തുക. വെറും 25 ചോദ്യങ്ങള്‍ കൊണ്ടുതന്നെ അകിനാറ്റര്‍ നിങ്ങള്‍ മനസില്‍ കരുതിയ ആളെ കണ്ടെത്തി തരും. പ്രായഭേദമന്യേ ആരെയും ആകര്‍ഷിക്കുന്ന ഈ അത്ഭുത വെബ്‍സൈറ്റ് തുടങ്ങിയത് 2007 ല്‍ ആണെങ്കിലും ഇന്ത്യയില്‍ പ്രചാരത്തിലാകുന്നത് അടുത്തിടെയാണ്. എങ്ങനെ ഈ വെബ് സൈറ്റിന് നിങ്ങള്‍ മനസില്‍ കരുതിയ ആളെ കണ്ടെത്താന്‍ പറ്റുന്നു എന്ന് അത്ഭുതംകൂറാം. elokence.com കമ്പനി പറയുന്നത് അനുസരിച്ച് ലിമുലെ (LIMULE) എന്ന പ്രോഗാം ഉപയോഗിച്ചാണ് അകിനാറ്റര്‍ നിങ്ങളുടെ മനസ് വായിക്കുന്നത്. എന്നാല്‍ ലിമുലെയുടെ രഹസ്യം കമ്പനി വിശദീകരിക്കാന്‍ തയാറല്ല. ഇത് പരമ രഹസ്യമാണെന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഐ.ടി പ്രമുഖക്കാരുടെ ഊഹപ്രകാരം കൃത്രിമ യന്ത്രബുദ്ധിയും, കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രോഗ്രമുപയോഗിച്ച് crowd sourcing ലൂടെയാണ് അകിനാറ്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്. ഏതായാലും അകിനാറ്ററിലെ മാന്ത്രികവിളക്കും ഭൂതവും ഇപ്പോള്‍ താരമായിരിക്കുകയാണ്. നിങ്ങളും കളിച്ചുനോക്കൂ..
(via: mediaone)
No comments:
Post a Comment