Wednesday 13 August 2014

കളഞ്ഞുപോയ ആന്‍ഡ്രോയിഡ് ഫോണ്‍ ലഭിക്കാന്‍ ഒരു വഴികൂടി

കളഞ്ഞുപോയ ആന്‍ഡ്രോയിഡ് ഫോണ്‍ ലഭിക്കാന്‍ ഒരു വഴികൂടി




നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് ഫോണ്‍ ലഭിക്കാന്‍ മറ്റൊരു വഴിയുമായി ഗൂഗിള്‍. കിട്ടുന്നത് വല്ല സത്യസന്ധനും ആണെങ്കില്‍ തിരികെ നല്‍കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ. പുതിയ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ആപ്പിന്‍െറ അപ്ഡേഷനിലുള്ള (v1.3.8) കോള്‍ ബാക്ക് സംവിധാനമാണ് ഫോണ്‍ കളഞ്ഞുകിട്ടുന്നയാളുമായി ബന്ധപ്പെടാനുള്ള വഴി തുറക്കുന്നത്.



ഇതുവരെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കുകയോ ചെയ്താല്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് കണ്ടത്തൊന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. സ്ക്രീന്‍ എന്നന്നേക്കുമായി ലോക്കാക്കാന്‍ പാസ്വേഡ് നല്‍കുകയോ വിവരങ്ങള്‍ വിദൂരത്തിരുന്ന് മായ്ക്കുകയോ മാത്രമായിരുന്നു വഴി. ഒരു റിക്കവറി മെസേജ് നല്‍കുന്നതിനൊപ്പം ഇനി മുതല്‍ ഫോണിലെ കോള്‍ ബാക്ക് സെറ്റിങ്ങില്‍ ഒരുഫോണ്‍ നമ്പരും നല്‍കാം. നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ സൈറ്റിലോ സുഹൃത്തിന്‍െറ ഫോണിലോ ജിമെയില്‍ വഴി കയറി ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജറില്‍ കോള്‍ ബാക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ലോക്കാണെങ്കിലും ഫോണ്‍ കിട്ടിയയാള്‍ക്ക് നേരത്തെ നല്‍കിയ നമ്പരിലേക്ക് വിളിക്കാന്‍ പച്ച ബട്ടണ്‍ ലഭിക്കും. വിളിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മെസേജ് അയക്കാം. അങ്ങനെ ഫോണ്‍ കിട്ടിയാല്‍ തുറക്കാതെയും സിം ഊരാതെയും ഉടമസ്ഥനെ തിരിച്ചേല്‍പിക്കാം.

ഇനി കള്ളനാണ് ഫോണ്‍ മോഷ്ടിച്ചതെങ്കില്‍ ഈ വിദ്യയൊന്നും വിലപ്പോവില്ല. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് വേര്‍ഷന്‍ മുതല്‍ ഫോണുള്ളവര്‍ക്ക് ഗൂഗിള്‍ പ്ളേയില്‍ നിന്ന് അപ്ഡേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ വേര്‍ഷനൊപ്പം ഡിവൈസ് മാനേജരും ലഭിക്കുന്നുണ്ട്.

കൂടാതെ പുതിയ ജിമെയില്‍, യാഹൂ മെയില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഇപ്പോള്‍ ഫോണ്‍ നമ്പരും നിര്‍ബന്ധമായും നല്‍കണം. മെയില്‍ ദുരുപയോഗവും തട്ടിപ്പും തടയുന്നതിന്‍െറ ഭാഗമായാണ് ഫോണ്‍ നമ്പര്‍ വഴിയുള്ള ഈ പരിശോധന. ഒരാള്‍ തന്നെ നിരവധി അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയാനും ലക്ഷ്യമിടുന്നു.

Download: https://play.google.com/store/apps/details?id=com.google.android.apps.adm

(Via:Madhyamam Technology)

No comments:

Post a Comment

Copyright 2010 @ Keve Tech News